Skip to main content

നിയമസഭ ഔദ്യോഗിക ഭാഷ സമിതി യോഗം 14ന്

കേരള നിയമസഭയുടെ ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി 14 ന് രാവിലെ 10.30 ന് തൃശ്ശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് (രാമനിലയം) കോൺഫറൻസ് ഹാളിൽ യോഗം ചേരും. മലയാള ഭാഷാ പഠനത്തിനും ഔദ്യോഗിക ഭാഷാ മാറ്റ പുരോഗതിക്കും നേരിടുന്ന തടസ്സങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്യും. മലയാള ഭാഷയുടെ പ്രായോഗികത ഭരണരംഗത്തും കോടതി വ്യവഹാരങ്ങളിലും എപ്രകാരം സാധ്യമാകുമെന്നതു സംബന്ധിച്ച് എഴുത്തുകാർ, അധ്യാപകർ, സാംസ്‌കാരിക പ്രവർത്തകർ, ചരിത്രകാരമാർ എന്നിവരിൽ നിന്ന് നിർദ്ദേശങ്ങളും തേടും. ഔദ്യോഗികഭാഷ മലയാളമാക്കുന്നതിന്റെ പുരോഗതിയും അതിന് വിഘാതമാകുന്ന ഘടകങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ചർച്ച നടക്കും.

date