Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സ്പോട്സ് സ്‌കൂള്‍ പ്രവേശനം; സെലക്ഷന്‍ ട്രയല്‍ 14 ന്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലെ 2020 - 21 വര്‍ഷത്തെ അഞ്ചാം ക്ലാസ്സ്, പ്ലസ്വണ്‍ ക്ലാസ്സുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത്, 10 ക്ലാസ്സുകളില്‍ നിലവിലുള്ള ഒഴിവുകളിലും പ്രവേശനത്തിനായി  വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് 14 ന്  കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നു.  പട്ടികജാതിയില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ് എന്നിവ  സഹിതം  രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം.  അഞ്ച്, ഏഴ് ക്ലാസ്സുകളിലേക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒമ്പത് ക്ലാസ്സിലേക്ക്  ജില്ലാതലത്തിലെങ്കിലും ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും, സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമായിരിക്കും പ്രവേശനം.

ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി സൗജന്യ പരിശീലനം
റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,  വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ജനുവരി 20 നു മുമ്പ് അപേക്ഷിക്കണം.   ബി പി ല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും  മുന്‍ഗണന.  ഓണ്‍ ലൈനായി www.rudset.com ലും അപേക്ഷിക്കാം. ഫോണ്‍: 0460 2226573, 8547325448, 9747439611, 9961336326, 8301995433, 8547682411.

date