കണ്ണൂര്‍ അറിയിപ്പുകള്‍
അഭിമുഖം 13 ന്
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, കെ ജി ടി ഇ മലയാളം - ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങ്, എം എസ് ഓഫീസ്, ഡി ടി പി യുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 13 ന് രാവിലെ 10 മണിക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2706462.
കെ എ എസ് പരീക്ഷ പരിശീലനം
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കെ എ എസ് പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിത കോളെജ്, തലശ്ശേരി ബി എഡ് സെന്റര്‍ എന്നിവിടങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് ക്ലാസ്. താല്‍പര്യമുള്ളവര്‍ 0497 2705460, 9745012201, 9744262136 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. തിരുവനന്തപുരത്തുനിന്നും വെര്‍ച്വര്‍ ക്ലാസ് സംവിധാനം ഉപയോഗിച്ചാണ് പരിശീലനം.
ഡോക്ടര്‍, നഴ്‌സ് ഒഴിവ്
ഒമാനിലെ സലാല ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം. ബി എസ് സി നഴ്‌സിങ്ങും കുറഞ്ഞത് നാല് വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്‌സുമാര്‍ക്കും എം ബി ബി എസും, എം ഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടര്‍മാര്‍ക്കുമാണ് അവസരം. രണ്ട് വര്‍ഷമാണ് കരാര്‍ കാലയളവ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ ലഭിക്കും.
ദര്‍ഘാസ് ക്ഷണിച്ചു
ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ ഡ്യൂപ്ലക്‌സ് ക്വാര്‍ട്ടേഴ്‌സ് റിപ്പയര്‍ ചെയ്യുന്നതിനും നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫ് ക്യാമ്പ് ഹൗസിന്റെയും സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ടൈപ്പ്-2 ക്വാര്‍ട്ടേഴ്‌സിന്റെയും ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തി ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 15 ന് ഉച്ചക്ക് ഒരു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0490 2493160.
പി എന്‍ സി/115/2020
യോഗ പരിശീലനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ യോഗ - നാച്ചുറോപ്പതി വിഭാഗത്തിന്റെ ഭാഗമായി നടന്നുവരുന്ന സൗജന്യ യോഗ ക്ലാസിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 8138074482.
- Log in to post comments