Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് ജേഴ്‌സിയും ഷോര്‍ട്ട്‌സും വിതരണം ചെയ്യാന്‍ താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ 'ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് ജേഴ്‌സിയും ഷോര്‍ട്ട്‌സും വിതരണം' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, മണ്ണമ്പറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട് - 678 633 വിലാസത്തില്‍ ജനുവരി 17 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെക്കുറിച്ചുളള വ്യവസ്ഥകളും www.gecskp.ac.in ല്‍ ലഭിക്കും.
date
- Log in to post comments