ക്ഷീര കര്‍ഷക സംഗമം: വിജയികളെ പ്രഖ്യാപിച്ചു
ക്ഷീര വികസന വകുപ്പ് ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചനാ മത്സരം എല്‍ പി വിഭാഗം: എം കനിക, ശ്രീ ശങ്കര വിദ്യാപീഠം, മട്ടന്നൂര്‍, വി എസ് ഏയ്ഞ്ചല്‍, ശ്രീ ശങ്കര വിദ്യാപീഠം, മട്ടന്നൂര്‍, ആദിഷ് കൃഷ്ണ, എല്‍ പി എസ് നടുവനാട് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കെ വി അവന്യ, എല്‍ പി എസ് നടുവനാട്, അഥര്‍വ്വ് ശ്രീജിത്ത്, തുഞ്ചത്ത് ആചാര്യ ബാലഭവന്‍, അഴീക്കോട്, പി ശ്രീവേന്ദു, മാലൂര്‍ യു പി സ്‌കൂള്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
യു പി വിഭാഗം ചിത്രരചനാ മത്സരം: കെ എം ജഗന്നാഥ്, കടമ്പൂര്‍ എച്ച് എസ് എസ്, ഒന്നാം സ്ഥാനവും പി അദ്വൈത്, മമ്പറം യുപിഎസ്, എം അതിരഥ്, രാമവിലാസം എച്ച് എസ് എസ് എന്നിവര്‍ രണ്ടാം സ്ഥാനവും പി വിശാല്‍, ഒ കെ യു പി സ്‌കൂള്‍ നടാല്‍ മൂന്നാം സ്ഥാനവും നേടി. ഹര്‍ഷ പ്രമോദ്, അക്ലിയത്ത് എല്‍ പി സ്‌കൂള്‍, അഴീക്കോട്, തൃഷ സുരേഷ്, സേക്രട്ട് ഹാര്‍ട്ട് എച്ച് എസ് എസ് തലശ്ശേരി എന്നിവര്‍ പ്രത്സാഹന സമ്മാനത്തിന് അര്‍ഹരായി.
ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചനാ മത്സരം: കെ അശ്വതി, പി ആര്‍ എം എച്ച് എസ് എസ്, പാനൂര്‍, കൃഷ്ണപ്രിയ, ജി എച്ച് എസ് എസ് കണ്ണാടിപ്പറമ്പ്, അവന്തിക പുതുക്കൊടി, കടമ്പൂര്‍ എച്ച് എസ് എസ്.
ഹയര്‍സെക്കണ്ടറി വിഭാഗം ചിത്രരചനാ മത്സരം: ടി ഫിദല്‍, സി എച്ച് എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഇളയാവൂര്‍, വിസ്മയ ജോണി, പാലാ എച്ച് എസ് എസ് എന്നിവര്‍ സമ്മാനാര്‍ഹരായി.
ഹൈസ്‌കൂള്‍ വിഭാഗം ഡയറി ക്വിസ് മത്സരം: പി അമേയ, ജി എച്ച് എസ് എസ് പാല, ഒന്നാം സ്ഥാനവും മുഹമ്മദ് റിഷാല്‍, എം എച്ച് എസ് എസ്, സി വി നവ്യ, ജി എച്ച് എസ് എസ്, പാല എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. ഹയര്‍ സെക്കണ്ടറി വിഭാഗം ക്വിസ് മത്സരം: കെ. ചാരുദത്ത്, എം എച്ച് എസ് എസ്, ടി എം ഹൃതുജിത്ത് എം എച്ച് എസ് എസ്, പി മുഹമ്മദ് അഫ്‌സല്‍ എച്ച് എസ് എസ് ശിവപുരം
കന്നുകാലി പ്രദര്‍ശന മത്സരം : കറവപ്പശു വിഭാഗം കൃഷ്ണ മുരളി, കാലടി ഇല്ലം, ബാവോട്ടു പാറ, പി വി ലക്ഷ്മി, സന്തോഷ് നിവാസ്, ബാവോട്ടു പാറ, വി എ ഗിരിജ അന്തര്‍ജനം, ശ്രീപാദം, ദേവര്‍ക്കാട്ട്. കിടാരി വിഭാഗം പി കെ ശോഭന, ആലക്കരമ്മല്‍, നെല്ലൂന്നി, കെ. സുരേന്ദ്രന്‍, നടുക്കണ്ടിപ്പറമ്പ്, നെല്ലൂന്നി, കെ ഗീത, വാഴയില്‍, ഇടപ്പഴശ്ശി. കന്നുകുട്ടി വിഭാഗം- ഉത്തമന്‍ പത്തലായി കരേറ്റ, കെ റീജ, അജയ ഭവന്‍, പൂവമ്പൊയില്‍, വി കെ ശാന്ത, വട്ടോന്നി, കരേറ്റ.
വിജയികള്‍ക്കുള്ള സമ്മാനം ജനുവരി 11ന് രാവിലെ 10 മണിക്ക് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു പങ്കെടുക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
- Log in to post comments