Skip to main content

ഡാറ്റാ എൻട്രി ഓപ്പറേറ്റർ  ഒഴിവ്

കെയർടേക്കർ ഒഴിവ്
കാക്കനാട്: കാക്കനാട് സൈനിക് റെസ്റ്റ് ഹൗസിൽ താൽക്കാലിക കെയർടേക്കറുടെ ഒഴിവിലേക്ക് വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റെസ്റ്റ് ഹൗസിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള വിമുക്ത ഭടന്മാർ ഈ മാസം 18 ന് മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484- 2422239

ഡാറ്റാ എൻട്രി ഓപ്പറേറ്റർ  ഒഴിവ്
കാക്കനാട്:  ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ സഹായ കേന്ദ്രത്തിൽ താൽക്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുണ്ട്.  പത്താം ക്ലാസ് പാസായ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസായ പട്ടികവർഗ  ഉദ്യോഗാർത്ഥികൾ ഈ മാസം 20 ന് രാവിലെ 11.30 ന്  ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഓഫീസ് മാനേജ്മെന്റ് ട്രെയിനിയായി സേവനം അനുഷ്ഠിച്ചവർക്ക് മുൻഗണന ലഭിക്കും. അഭിമുഖത്തിനെത്തുന്ന ഉദ്യോഗാർത്ഥികൾ ജാതി, വരുമാനം, യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

date