Skip to main content

പൊതുയിടം എന്റെതും: വനിതകള്‍ക്ക് രാത്രി നടത്തത്തില്‍  ഭാഗമാകാം

കേരളാ സര്‍ക്കാറിന്റെ സ്ത്രീ സുരക്ഷ 2020 വര്‍ഷാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ പോലിസ് വനിത സെല്ലിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയും പകലും നിര്‍ഭയം സഞ്ചരിക്കുന്നതിന് 'പൊതുയിടം എന്റെതും' എന്ന ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ട്'സ്ത്രീകളുടെ രാത്രിനടത്തം'  എന്ന പരിപാടി ജനുവരി 20ന്  രാത്രി 11നടക്കും.   രാത്രി നടത്തത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ കാസര്‍കോട് വനിതാസെല്‍ പോലിസ് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടണം.ഫോണ്‍:  9497987223 

സ്ത്രീ സുരക്ഷ 2020 വര്‍ഷാചരണത്തിന്റെ ഭാഗമായി ജില്ലാ പോലിസ് വനിത സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 17 ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ്‌സ്ത്രീ സുരക്ഷ നിയമങ്ങളെകുറിച്ചും സ്ത്രീ സുരക്ഷ പ്രശ്‌നങ്ങളെകുറിച്ച് സിബോസിയവും നടക്കും

date