Skip to main content

സാമൂഹ്യ സാന്ത്വന പരിചരണ ദിനാചരണം നടത്തി ജില്ലാതല ഉദ്ഘാടനം ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു

സാമൂഹ്യ സാന്ത്വന പരിചരണ ദിനാചരണം ജില്ലാതല ഉദ്ഘാടനം മാട്ടൂല്‍ ചെഷെയര്‍ വില്ലേജില്‍  ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു.   സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ കേവലം ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കല്‍ മാത്രമല്ല എന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. നമ്മുടെ മാനസിക നിലയിലാണ് മാറ്റം വരേണ്ടത്. സാന്ത്വന പരിചരണം നമ്മുടെ വീടുകളിലാണ് തുടങ്ങുന്നത്. ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. സാന്ത്വന പരിചരണ രംഗത്തും നമ്മള്‍ ഉയര്‍ന്നു വരികയാണെന്നും എം എല്‍ എ സൂചിപ്പിച്ചു.  സംസ്ഥാന ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംയുക്തമായാണ് ജില്ലാതല ഉദ്ഘാടനവും കുടുംബ സംഗമവും സംഘടിപ്പിച്ചത്  
ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിവി പ്രീത അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക് പാലിയേറ്റീവ് ദിനാചരണ സന്ദേശം നല്‍കി. സര്‍ക്കാരിന്റെ സാന്ത്വന പരിചരണ നയത്തെയും ക്ഷേമ പരിപാടികളെയും കുറിച്ച് ജില്ല ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍ വിഷയം അവതരിപ്പിച്ചു.ചടങ്ങില്‍ തമിഴ് ചലച്ചിത്ര താരം ഹാശ്മി, മൗത്ത് പെയിന്റര്‍ സുനിത തൃപ്പാത്തിക്കര, സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജാസിം മാട്ടൂല്‍, റഷീദ് സഖാഫി എന്നിവര്‍ക്കും ക്രസന്റ് നഴ്‌സിംഗ് കോളേജ്, ചെഷയര്‍ വില്ലേജ്  പ്രതിനിധികള്‍ക്കും എം എല്‍ എ സ്‌നേഹോപഹാരം നല്‍കി.ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ വി ലതീഷ്, പഴയങ്ങാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ടി അനീഷ് ബാബു, മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മുഹമ്മദലി ഹാജി, ജില്ല പഞ്ചായത്തംഗം അജിത് മാട്ടൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന സംഗമത്തില്‍ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള 7 പഞ്ചായത്തുകളില്‍ നിന്നും മൂന്നോറോളം പേര്‍ പങ്കെടുത്തു.അന്തസ്സാര്‍ന്ന സാന്ത്വന പരിചരണം വീടുകളില്‍ നിന്നും എന്നാണ് ഇത്തവണത്തെ സാന്ത്വന പരിചരണ ദിന സന്ദേശം.

date