Skip to main content

ഓണ്‍ലൈന്‍ സെമിനാര്‍ ജനുവരി 18 ന് 

 

നിഷ് സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 'പഠനപരിമിതിയുള്ള  കുട്ടികളില്‍  ഒക്യുപേഷണല്‍ തെറാപ്പിയുടെ പങ്ക്'എന്ന വിഷയത്തില്‍ ജനുവരി 18 ന് രാവിലെ 10.30 ന് റോബിന്‍ സണ്‍ റോഡിലെ, മുനിസിപ്പല്‍ കോംപ്ലക്‌സിലുള്ള  ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ വീഡിയോ കോണ്‍ഫറന്‍സ് -   ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുത്ത്  സംശയ ദൂരീകരണം നടത്താവുന്നതാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീ
സര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് :ജില്ലാ ശിശു സംരക്ഷണ ഓഫീസ്, മുന്‍സിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് - 678001. ഫോണ്‍ - 04912531098, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ - 82 81 899 468.

date