Skip to main content

ജനകീയ പിന്തുണയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മേഖലക്ക് ഉണര്‍വേകുന്നു - മന്ത്രി ഡോ.കെ.ടി ജലീല്‍

 

ജനകീയ പിന്തുണയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മേഖലക്ക് ഉണര്‍വേകുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വെട്ടം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന ഡയാലിസിസ് യൂനിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ പൊതുജന സഹകരണത്തോടെ നിരവധി കെട്ടിടങ്ങളും ഡയാലിസിസ് കേന്ദ്രങ്ങളും ഉയര്‍ന്നിട്ടുണ്ടെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല അധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുല്‍ ഷുക്കൂര്‍, വിവിധ സ്ഥിരംസമിതി ചെയര്‍മാ•ാരായ സി.പി സൈഫുന്നീസ, കെ. ഉമ്മര്‍, കെ. വസന്ത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ഇ അബ്ദുല്‍ ലത്തീഫ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. സജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 

date