Skip to main content

കുടുംബസംഗമവും അദാലത്തും 20 ന്

 

 

 

സ്വപ്ന ഭവന സംഗമം 2020 ലൈഫ് പി.എം.എ.വൈ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 20 ന് രാവിലെ 10 മണിക്ക് വടകര നഗരസഭ ടൗണ്‍ഹാളില്‍ നടക്കും.  ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍  വടകര എം.എല്‍.എ സി കെ നാണു അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, സെക്രട്ടറി അരുണ്‍രംഗന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

 

 

 

കൗണ്‍സിലര്‍ : കൂടിക്കാഴ്ച 21 ന്

 

 

മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്  എച്ച്.ഡി.എസ്സിന്  കീഴില്‍ പീഡിയാട്രിക് കൗണ്‍സിലറുടെ ഒരു   ഒഴിവിലേക്ക്  താത്ക്കാലിക നിയമനം നടത്തുന്നു. നിയമനം പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രം. യോഗ്യത: എംഎസ്ഡബ്ല്യൂ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 21 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

 

date