Skip to main content

നോര്‍ക്ക എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് വാഗ്ദാന കത്ത് കൈമാറി

 

 

സൗദി അറേബ്യയിലെ  അല്‍മോവാസാറ്റ് മെഡിക്കല്‍ സര്‍വ്വീസിലേയ്ക്ക് തിരുവനന്ത പുരം നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന ഓണ്‍ലൈന്‍  റിക്രൂട്ട്മെന്റില്‍ 13  നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികളെ  തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ജോലി വാഗ്ദാനം ചെയ്ത കത്ത് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി കൈമാറി. ഉദ്യോഗാര്‍ത്ഥികള്‍ക്ക്  77,000 രൂപ (4050 സൗദി റിയാല്‍) ശമ്പളവും സൗജന്യ താമസവും, ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.

 

അല്‍മോവാസാറ്റ് മെഡിക്കല്‍ സര്‍വ്വീസിലേയ്ക്ക് റിക്രൂട്ട്മെന്റ് ഓണ്‍ലൈനായാണ്  നടത്തുന്നത്.  ഇതുവരെ 13 റിക്രൂട്ട്മെന്റുകളിലായി  150 ഓളം നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന ഈ ആശുപത്രിയിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. 60 ഓളം പേര്‍ ഇതിനോടകം ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റിന്റെ ഭാഗമായി അനുബന്ധ സേവനങ്ങളായ അറ്റസ്റ്റേഷന്‍, മെഡിക്കല്‍ ചെക്കപ്പ്, വിസ സ്റ്റാമ്പിംഗ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് തുടങ്ങിയവ ഉടന്‍ പൂര്‍ത്തിയാക്കും. എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സര്‍വ്വീസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ norkaksa19@gmail.com ലേയ്ക്ക് ബയോഡേറ്റ  സമര്‍പ്പിക്കാം. 

 

 

നോര്‍ക്ക റൂട്ട്സില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

 

 

'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' ബോധവത്ക്കരണ പരിപാടിയുടെ  ഭാഗമായി നോര്‍ക്ക റൂട്ട്സില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പരിപാടിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സ് ജീവനക്കാരനായ  അനില്‍ തൃക്കാക്കര കവിത ചൊല്ലി. ജനറല്‍ മാനേജര്‍ ഡി. ജഗദീശ്, റിക്രൂട്ട്മെന്റ് മാനേജര്‍ അജിത്ത് കോളശ്ശേരി, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എന്‍. വി. മത്തായി, ഹോം ആതന്റിക്കേഷന്‍ ഓഫീസര്‍ ഗീതകുമാരി, ഫിനാന്‍സ് മാനേജര്‍ നിഷാ ശ്രീധര്‍ തുടങ്ങിയവരും ജീവനക്കാരും  പങ്കെടുത്തു. 

date