ബോധവല്‍കരണ ക്ലാസ്സ് 21 ന്
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണം ക്ലാസ്സ് നടത്തുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന ചില്ലറ മരുന്നു വ്യാപാരികള്‍ക്കും രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകള്‍ക്കുമായി നാര്‍ക്കോട്ടിക് മരുന്നുകളുടെയും, ആന്റി ബയോട്ടിക് മരുന്നുകളുടെയും ദുരുപയോഗം തടയുന്നതിലേക്കായി ബോധവല്‍കരണ ക്ലാസ്സ്. ജനുവരി 21 ന് ജെ.ഡിടി ഇസ്ലാം കോളേജ് ഓഫ് നഴ്സിങിലെ ഓഡിറ്റോറിയത്തില്‍ ക്ലാസ്സ് നടത്തുമെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഒരു മണിവരെ വ്യാപാരികള്‍ക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് മണി വരെ ഫാര്‍മസിസ്റ്റുകള്‍ക്കുമായിരിക്കും ക്ലാസ്സ്. കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വ്യാപാരികളും ഫാര്‍മസിസ്റ്റുകളും പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനം
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലെ സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും പ്രവേശനം നടത്തുന്നു. 2020-21 അദ്ധ്യയന വര്‍ഷം സ്‌കൂള്‍ തലത്തില്‍ ഏഴ്, എട്ട് ക്ലാസ്സുകളിലേക്കും പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേക്കുമാണ് പ്രവേശനം. കായിക താരങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള പ്രാരംഭ സെലക്ഷന്‍ കോഴിക്കോട് ജില്ലയിലുള്ള കൂട്ടികള്‍ക്ക് ജനുവരി 21ന് ഗവ:ഫിസിക്കല്‍ എഡുക്കേഷന്‍ ഗ്രൗണ്ടില്‍ നടത്തും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, എന്നീ പോര്‍ട്സ് ഇനങ്ങളിലാണ് ജില്ലാ തെരെഞ്ഞെടുപ്പ് നടത്തുക. മറ്റു കായിക ഇനത്തിലുള്ളവര്‍ക്ക് നേരിട്ട് സോണല്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാം. കായിക താരങ്ങള്‍ 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവരായിരിക്കണം. ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്നാം സ്ഥാനം നേടിയവര്‍ക്കും ഒന്‍പതാം ക്ലാസ്സില്‍ പ്രവേശനം ലഭിക്കുന്നതിന് പങ്കെടുക്കാം. പ്ലസ് വണ്‍ ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിഗത ഇനത്തില്‍ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവും ടീമിനത്തില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തവരുമായിരിക്കണം.
ഹോസ്റ്റല്‍ സെലക്ഷന്‍ പങ്കെടുക്കുന്നവര്‍ സംസ്ഥാന തലത്തില്‍ മെഡല്‍ നേടിയവരായിരിക്കണം. താല്‍പര്യമുള്ളവര്‍ രാവിലെ 8.30ന് സ്പോര്‍ട്സ് കിറ്റ്, ജനനസര്‍ട്ടിഫിക്കറ്റ് (ഏത് ക്ലാസ്സില്‍ പഠിക്കുന്നുവെന്നത് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയത്) യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവയുമായി സെന്ററില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് മാനാഞ്ചിറയിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495 2722593.
- Log in to post comments