Post Category
പാടശേഖര സമിതികൾക്ക് മോട്ടോർ പമ്പ്സെറ്റ് വിതരണം ചെയ്തു
കുന്നംകുളം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം മൂന്ന് പാടശേഖര സമിതികൾക്കായി മോട്ടോർ പമ്പു സെറ്റുകൾ വിതരണം ചെയ്തു. ആർത്താറ്റ് കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ജീവനി പദ്ധതിയും ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 4,44,448 രൂപ ചെലവഴിച്ചാണ് പാടശേഖര സമിതികൾക്ക് മോട്ടോർ പമ്പ്സെറ്റ് നൽകിയത്. 15 എച്ച് പി, 10 എച്ച് പി മോട്ടോർ പമ്പ് സെറ്റുകളാണ് വിതരണം ചെയ്തത്.
നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി എം സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, കൃഷി ഓഫീസർ എസ് സുമേഷ്, അസി. കൃഷി ഓഫീസർ ടി എൻ നിമൽ എന്നിവർ പങ്കെടുത്തു.
date
- Log in to post comments