Skip to main content

പെൻഷൻകാർ മസ്റ്ററിംഗ് നടത്തണം

കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റി വരുന്ന പെൻഷൻകാരും കുടുബ പെൻഷൻകാരും ആധാർ കാർഡും, പെൻഷൻ രേഖകളും, ബാങ്ക് പാസ്സ് ബുക്കുമായി തങ്ങളുടെ സമീപത്തുള്ള അക്ഷയകേന്ദ്രങ്ങളിൽ ജനുവരി 31 നകം നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിങ്ങ് നടത്തുന്ന പെൻഷൻകാർക്കാണ് പെൻഷൻ അനുവദിക്കുക.
മസ്റ്ററിംഗ് നടത്തുന്നതിന് പെൻഷൻകാർ അക്ഷയകേന്ദ്രങ്ങളിൽ ഫീസ് നൽകേണ്ടതില്ലെന്നും മസ്റ്ററിംഗിനു ശേഷം ലഭിക്കുന്ന രസീതുകൾ സൂക്ഷിക്കേണ്ടതാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0477 2251577.

date