Skip to main content

മുട്ടിൽ പാടശേഖരത്ത് ഞാറുനടീൽ ഉത്സവം

ചാവക്കാട് നഗരസഭ മുട്ടിൽ പാടശേഖരത്ത് ഞാറു നടീൽ ഉത്സവം കെ. വി അബ്ദുൾഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.എ മഹേന്ദ്രൻ, എ.സി ആനന്ദൻ, എഡിഎ ടി.പി ബൈജു, കൃഷി ഓഫീസർ നാസർഖാൻ, മുട്ടിൽപാടശേഖര കമ്മറ്റിയുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വിവിധ സ്‌കൂളുകളിലെ കുട്ടികളും ഞാറു നടീൽ ഉത്സവത്തിന്റെ ഭാഗമായി.

date