Skip to main content

ഫിറ്റ് ഇന്ത്യാ സൈക്കിൾ റാലി

നെഹ്റു യുവ കേന്ദ്രയും നാഷണൽ സർവ്വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഫിറ്റ് ഇന്ത്യാ സൈക്കിൾ റാലി ഇന്ന് ( ജനു 18) രാവിലെ 8.30 ന് സ്പോർട്സ് കൗൺസിൽ പരിസരത്ത് ജില്ലാ കളക്ടർ എസ് ഷാനവാസ് ഫ്ളാഗ് ഓഫ് ചെയ്യും. പൗരന്മാർ ആരോഗ്യപരമായ ജീവിതം നയിക്കാനും ശാരീരിക ക്ഷമതാ ലക്ഷ്യങ്ങൾ നേടുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി യുവജനകാര്യ കായിക മന്ത്രാലയം രാജ്യത്തുടനീളം സൈക്കിൾ റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തൃശൂരിലെ പരിപാടി. സിറ്റി അസി.പോലീസ് കമ്മീഷ്ണർ വി കെ രാജു അധ്യക്ഷത വഹിക്കും.സ്പോർട്സ് കൗൺസിൽ പരിസരത്ത് നിന്നാരംഭിക്കുന്ന സൈക്കിൾ റാലി സ്വരാജ് റൗണ്ട് ചുറ്റി പാലസ് റോഡ് വഴി സ്പോർട്സ് കൗൺസിൽ പരിസരത്ത് സമാപിക്കും.
 

date