Skip to main content

പള്ളം ബ്ലോക്കില്‍ ലൈഫ് കുടുംബ സംഗമവും അദാലത്തും നടത്തി

പള്ളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

ലൈഫ് മിഷനില്‍ പള്ളം ബ്ലോക്കില്‍ 206 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കുറിച്ചി- 64, അയര്‍ക്കുന്നം-39, പുതുപ്പള്ളി-38, പനച്ചിക്കാട് -46, വിജയപുരം - 19  എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തു തിരിച്ചുള്ള കണക്ക്.

ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ജില്ലയിലെ ആദ്യ പദ്ധതി വിജയപുരം പഞ്ചായത്തിലെ ചെമ്പോലയിലാണ് നടപ്പാക്കുന്നത്. ഇവിടെ 56 സെന്റ് ഭൂമിയില്‍ 42 കുടുംബങ്ങള്‍ക്ക് താമസ സൗകര്യമൊരുങ്ങും. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ശശീന്ദ്രനാഥ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലൈഫ് പദ്ധതി നിര്‍വഹണത്തിലെ മികവിനുള്ള പുരസ്‌കാരം  ദാരിദ്ര്യ ലഘൂകരണ വിഭാഗം  പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ കുറിച്ചി ഗ്രാമപഞ്ചായത്തിന് സമ്മാനിച്ചു.  നിര്‍വ്വഹണ മികവിന് ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ് സമ്മാനിച്ചു. 

ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച അദാലത്തില്‍ ലഭിച്ച 90 അപേക്ഷകളില്‍ 20 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു. 
കുറിച്ചി സാമൂഹ്യാരോഗ്യ  കേന്ദ്രത്തിലെ  ഡോ.ജി. ഗോപകുമാര്‍, ഡോ. പി.ആര്‍ അഭിഷേക് എന്നിവര്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. 
(കെ.ഐ.ഒ.പി.ആര്‍-137/2020)

 

date