Skip to main content

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ ലൈഫ് മിഷനില്‍  വീട് സ്വന്തമാക്കിയത് 789 കുടുംബങ്ങള്‍

ലൈഫ് മിഷന്‍ മുഖേന കാഞ്ഞിരപ്പള്ളി ബ്ലോക്ക്  പഞ്ചായത്തില്‍ സുരക്ഷിതമായ വീട് സ്വന്തമാക്കിയത് 789 കുടുംബങ്ങള്‍. മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമം ആന്റോ ആന്റണി എം. പി  ഉദ്ഘാടനം ചെയ്തു. ഡോ.എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ വിതരണം ചെയ്തു. 
കാഞ്ഞിരപ്പള്ളി മഹാ ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ 900 പേര്‍ പങ്കെടുത്തു. 

കാഞ്ഞിരപ്പള്ളി- 94, കോരുത്തോട്- 149,  കൂട്ടിക്കല്‍- 89, പാറത്തോട്-67,  മണിമല-30, എരുമേലി- 152 എന്നിങ്ങനെയാണ്  മറ്റു ഗ്രാമപഞ്ചായത്തുകളില്‍ നിര്‍മിച്ച വീടുകളുടെ എണ്ണം. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 49 വീടുകളും എസ്.ടി വിഭാഗത്തിന് മുന്‍കാലങ്ങളില്‍ അനുവദിച്ച് പൂര്‍ത്തിയാക്കാതെ കിടന്ന വീടുകളില്‍ ഏഴെണ്ണവുമാണ് പൂര്‍ത്തിയാക്കിയത്. 

 കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷക്കീല നസീര്‍, ബിനു സജീവ്, കെ.എസ്. രാജു, ടി. എസ്. കൃഷ്ണകുമാര്‍, കെ. ബി. രാജന്‍, ജെസ്സി ജോസ്, ആന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. രാജേഷ്, മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീര്‍, മറ്റു ജനപ്രതിനിധികള്‍, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി. എസ് ഷിനോ, ബി.ഡി.ഒ എന്‍. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

20 വകുപ്പുകളുടെ  സഹകരണത്തോടെ നടത്തിയ അദാലത്തില്‍  39 അപേക്ഷകള്‍ ലഭിച്ചു.  27 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു.  
(കെ.ഐ.ഒ.പി.ആര്‍-138/2020)

date