Post Category
മെഡിക്കല്‍ കോളജില്‍ ഒഴിവുകള്‍
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ എച്ച്.ഡി.എസിനു കീഴില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍), എ.സി.കം റഫ്രിജറേഷന്‍ ടെക്‌നീഷ്യന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍, ഇ.സി.ജി. ടെക്‌നീഷ്യന്‍, ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് ടെക്‌നീഷ്യന്‍, നഴ്‌സിങ് അസിസ്റ്റന്റ്, സീനിയര്‍ ഓഡിയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നീ തസ്തികകളില്‍ താത്ക്കാലിക നിയമനത്തിന് ജനുവരി 18, 21, 23, 25, 28, 30 ഫെബ്രുവരി ഒന്ന് തീയതികളില്‍ രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. വിശദ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 0483 2766425.
date
- Log in to post comments