Post Category
ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊല്യൂഷന്‍ കോഴ്‌സ്
പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന മൂന്ന് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊല്യൂഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ.്എല്‍.സി. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷികകുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാഗം/ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗം/ ഡീ നോട്ടിഫൈഡ് സെമിനൊമാഡിക് & നൊമാഡിക് ട്രൈബ്‌സ് വിഭാഗം തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാസം ആയിരം രൂപ പരിശീലന വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി 22 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04933 225086, 9847021210.
date
- Log in to post comments