Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ചിത്ര ഗദ്ദിക ഇന്ന്
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കിത്താര്‍ഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി അഞ്ച് വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന 'ഗദ്ദിക 2020' ന്റെ പ്രചരണാര്‍ഥം ചിത്ര ഗദ്ദിക സംഘടിപ്പിക്കും.  ജനുവരി 18 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന പരിപാടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പ്രമുഖ ചിത്രകാരന്മാര്‍ പങ്കെടുക്കും.  

പഴശ്ശി ഷട്ടര്‍ തുറക്കും
പഴശ്ശി ബാരേജിലെ ജലനിരപ്പ് പരമാവധിയെത്തിയിരിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി  ജനുവരി 18 ശനിയാഴ്ച ഷട്ടറുകള്‍ ഭാഗികമായി തുറക്കുന്നതാണ്.    ഇതുമൂലം ബാരേജിന് താഴെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കിംബില്‍ ഹ്രസ്വകാല പരിശീലനം
സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റി (കിംബ്) ല്‍ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കായി ജനുവരി 20 മുതല്‍ 24 വരെ പരിശീലനം സംഘടിപ്പിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍   0477 2266701, 2970701, 9447729772, 9497221291, 9037323239 എന്നീ നമ്പറുകളില്‍ ലഭിക്കും.

ചങ്ങാതി മികവുത്സവം 19 ന്
ചങ്ങാതി സാക്ഷരത പരീക്ഷ ജനുവരി 19 ന് 10 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്‌കൂളില്‍ നടത്തും. നാറാത്ത് ഗ്രാമപഞ്ചായത്തില്‍ വിവിധ തൊഴിലില്‍ ഏര്‍പ്പെട്ട 125 അതിഥി തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്.

റോബോട്ടിക്‌സ് ശില്‍പശാല
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ നടക്കുന്ന റോബോട്ടിക്‌സ് ഫെസ്റ്റായ 'ആവേഗ' യുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി റോബോട്ടിക്‌സ് ശില്‍പശാല സംഘടിപ്പിക്കുന്നു.  ജനുവരി 25, 26 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ നടത്തുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9562166257, 8138977937  എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപികരിക്കുന്നു.  സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനായി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉള്ള യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത യാനങ്ങളില്‍ യാനമുടമയും  രണ്ട് തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായും മെക്കനൈസ്ഡ് വിഭാഗത്തില്‍ സ്രാങ്കും, ഡ്രൈവറും, യാനമുടമ പ്രതിനിധി ഉള്‍പ്പെടുന്ന ഗ്രൂപ്പുകളായുമാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സഹകരണത്തോടെ രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കും.
യാനമുടമ മത്സ്യബന്ധനത്തിന് പോകാത്തയാളോ കടല്‍ പരിചയമില്ലാത്തയാളോ, യോഗ്യതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തയാളോ ആണെങ്കില്‍ അവര്‍ക്ക് പകരം ഒരു പരിചയസമ്പന്നനായ മത്സ്യത്താഴിലാളിയെ ഉള്‍പ്പെടുത്താം. അക്കാര്യം അപേക്ഷയില്‍ പ്രതേ്യകം രേഖപ്പെടുത്തണം.  അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 30ന് വൈകുന്നേരം അഞ്ച് മണി വരെ ജില്ലയിലെ മത്സ്യഭവന്‍ ഓഫീസുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും സ്വീകരിക്കുന്നതാണ്.  

കോസ്മറ്റോളജി മെയില്‍ അസിസ്റ്റന്റ് നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കോസ്മറ്റോളജി മെയില്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു.  ബ്യൂട്ടീഷന്‍ കോഴ്‌സ് കഴിഞ്ഞ 40 വയസ്സുവരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 24 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2706666.

എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 28, 29 തീയതികളില്‍
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ (നേരിട്ടുള്ള നിയമനം - 501/17 - എന്‍ സി എ-എസ് സി - 197/18) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 28, 29 തീയ്യതികളില്‍ രാവിലെ ആറ് മണി മുതല്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ച് - നീര്‍ക്കടവ് റോഡില്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (രണ്ട് കി മീ ഓട്ടം) നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.  അറിയിപ്പ് ലഭിക്കാത്തവര്‍ ജനുവരി 25 ന് മുമ്പ് ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.  
ഉദ്യോഗാര്‍ഥികള്‍ അവരുടെ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഐ ഡി കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.

പൊതുജനങ്ങള്‍ സഹകരിക്കണം
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍  തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജനുവരി 28, 29 തീയതികളില്‍  കണ്ണൂര്‍ പയ്യാമ്പലം ബീച്ച് - നീര്‍ക്കടവ് റോഡില്‍ നടക്കുന്നതിനാല്‍  രാവിലെ ആറ് മണി മുതല്‍ 11 മണി വരെ ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ഇതുമായി സഹകരണക്കണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കണ്ണാടിപ്പറമ്പ അംശം പുല്ലൂപ്പി ദേശത്ത് റി സ 28/8 ല്‍ പെട്ട 2.42 ആര്‍ ഭൂമി ജനുവരി 18 ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി സെക്ഷനിലും കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസിലും ലഭിക്കും.

അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റിയും കണ്ണൂര്‍ ഗവ.ഐ ടി ഐ യും സംയുക്തമായി നടത്തിവരുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്, ഓട്ടോ കാഡ്, മെക്കാനിക്കല്‍ കാഡ്, ഇലക്ട്രിക്കല്‍ കാഡ്, രവിറ്റ് എം ഇ പി, രവിറ്റ് ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് നല്‍കും.  എസ് എസ് എല്‍ സി, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പ്രത്യേകം ബാച്ചുകള്‍.  ഫോണ്‍: 9447311257, 7025797776.
 

date