Skip to main content

കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന്

 

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് (ജനുവരി 18) വൈകീട്ട് നാലിന് തവനൂര്‍ മദിരശ്ശേരിയില്‍  ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയാകുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് വിശിഷ്ടാതിഥിയാകും.  അസാപ് കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് ഡിവിഷന്‍ മേധാവി ടി.വി വിനോദ് വിഷയാവതരണം നടത്തും.
വെളളാഞ്ചേരി ഗവ.യു.പി സ്‌കൂളിന്റെ അധീനതയിലുള്ള  അസാപിനായി അനുവദിച്ച 1.50 ഏക്കറിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് 16 സ്‌കില്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനോടകം ഒമ്പത് സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
അസാപിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ നടപ്പിലാക്കുന്നത്. പ്രമുഖ വ്യവസായ സ്ഥാപനകളുമായി ചേര്‍ന്ന് പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂനിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ദേശീയ- അന്തര്‍ദേശീയ നിലവാരമുള്ള കോഴ്‌സുകളില്‍ പരിശീലനം ലഭിക്കും. ചടങ്ങില്‍ തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുള്‍ നാസര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date