പള്‍സ്‌പോളിയോ പരിപാടി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 3797 ബൂത്തുകള്‍ സജ്ജം
ജില്ലയില്‍ നാളെ (ജനുവരി 19ന് )നടക്കുന്ന പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന. അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള ജില്ലയിലെ 450415 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 3,797 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ പരിശീലനം ലഭിച്ച 7,594 വളണ്ടിയര്‍മാരും ബൂത്തുകളില്‍ സേവനം നല്‍കും. മേല്‍ നോട്ടത്തിനായി 433 സൂപ്പര്‍വൈസര്‍മാരും ഉണ്ടാകും. ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുറമെ അങ്കണവാടികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായി റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലും പോളിയോ മരുന്ന് നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി 79 ട്രാന്‍സിറ്റ് ബൂത്തുകളും, 75 മൊബൈല്‍ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.
നാളെ (ജനുവരി 19-ന്) തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 20, 21 എന്നീ തീയതികളില്‍ വളന്റിയര്‍മാര്‍ വീട് സന്ദര്‍ശനം നടത്തി തുള്ളിമരുന്ന് നല്‍കുന്നതായിരിക്കുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments