Skip to main content

ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ:  ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി

 

ആലത്തൂര്‍പടി എം.സി.റ്റി ഗേള്‍സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായുള്ള പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗംപരിശോധന നടത്തി. പരിശോധനയില്‍ ലഭിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് റീജിയനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. ഹോസ്റ്റലിലേക്ക് മീന്‍ വിതരണം ചെയ്ത സ്ഥാപനം പരിശോധിക്കുകയും സാമ്പിള്‍ ശേഖരിച്ച് ലാബിലേക്ക് അയക്കുകയും ചെയ്തു.  കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാവിഭാഗം ഹോസ്റ്റലിന് നോട്ടീസ് നല്‍കി. പരിശോധനയില്‍ മലപ്പുറം ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആര്‍.ഹേമ, തിരൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പി.അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു. 
 കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ രാത്രി നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് ആറ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ചോറിനൊപ്പം നല്‍കിയ മത്സ്യം കഴിച്ചപ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നതായും ഛര്‍ദ്ദി, ചൊറിച്ചില്‍, തലവേദന, വയറിളക്കം തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്തതായാണ് വിദ്യാര്‍ഥികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നല്‍കിയ പരാതി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിരുന്നു.  വിദ്യാര്‍ഥികള്‍ സുഖം പ്രാപിച്ചു വരുന്നു. 
 

date