Skip to main content

ഭിന്നശേഷിക്കാര്‍ക്കായി കലാ-കായിക മേള 'പടവുകള്‍' ഇന്ന്

 

ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാ-കായികമേള 'പടവുകള്‍' ഇന്ന് (ജനുവരി 18) രാവിലെ 10 ന് പ്രീ കോര്‍ട്ട് മില്‍ കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്  കലാ-കായിക മത്സരങ്ങള്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ സമ്മാനദാനം നിര്‍വഹിക്കും.

date