Post Category
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബസംഗമം ഇന്ന്
മലമ്പുഴ ബ്ലോക്ക് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് (ജനുവരി 18) രാവിലെ 10 ന് കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ അധ്യക്ഷയാകും. ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലായി 1046 വീടുകളാണ് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തുകളെ ബ്ലോക്ക് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍ ആദരിക്കും. വിവിധ വകുപ്പുകള്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. പദ്ധതിപ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടുംബാംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുടുംബ സംഗമത്തില്‍ പങ്കെടുക്കും.
date
- Log in to post comments