Post Category
ഫിറ്റ് ഇന്ത്യ - ജില്ലയില്‍ സൈക്കിള്‍ റാലി
ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് ( ജനുവരി 18) നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കും. പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിക്കുന്ന റാലി സിവില്‍ സ്റ്റേഷനില്‍ സമാപിക്കും. ജില്ലാ പോലീസ് മേധാവി ശിവ വിക്രം ഫ്‌ളാഗ് ഓഫ് ചെയ്യും. എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും യൂത്ത് ക്ലബുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ യുവാക്കളും കായിക താരങ്ങളും പങ്കെടുക്കും. ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് കായിക ഉപകരണങ്ങള്‍ നല്‍കും.
date
- Log in to post comments