Post Category
കെ-ടെറ്റ് : സര്‍ട്ടിഫിക്കറ്റ് പരിശോധന ഇന്നുമുതല്‍
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ സെന്ററുകളില്‍ 2019 നവംബറില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഇന്ന് (ജനുവരി 18) മുതല്‍ ജനുവരി 21 വരെ രാവിലെ 10.30 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പരീക്ഷാ ഫലം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സംവരണാനുകൂല്യത്തില്‍ മാര്‍ക്കളവിന്റെ അടിസ്ഥാനത്തില്‍ വിജയികളായവര്‍ റവന്യൂ വകുപ്പിന്റെ ജാതി സര്‍ട്ടിഫിക്കറ്റും സഹിതം പരിശോധനയ്ക്ക് എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments