Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷകള്‍ ക്ഷണിക്കുന്നു

    കാക്കനാട്: ജില്ലയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിക്കുന്നു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം. ഒരു ജില്ലയില്‍ ഒരു കുട്ടിയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 
    പുരസ്‌കാരത്തിനായി താഴെ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ അഞ്ച് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം ( ഇതുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കേണ്ടതാണ്.)
    കേന്ദ്ര സര്‍ക്കാരിന്റെ 'National Child Award for Exceptional Achievement' കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുന്നതല്ല. ഈ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 18 വയസ്സുവരെ സ്റ്റൈപ്പന്റ് നല്‍കുന്നുണ്ട്. ഒരു ജില്ലയില്‍ ഒരു കുട്ടിയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. 
    അപേക്ഷാ ഫോറം ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്കകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭിക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍, എ3 ബ്ലോക്ക്, കാക്കനാട് എറണാകുളം - 682030. ഫോണ്‍: 9497817480. Mail id: dcpuernakulam@gmail.com. നിശ്ചിത തീയതിക്കകം ലഭിക്കാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു

date