Post Category
നിയമസഭാ പരിസ്ഥിതി സമിതി യോഗം 21ന്
കേരള നിയമസഭാ പരിസ്ഥിതി സമിതിയുടെ യോഗം ജനുവരി 21 രാവിലെ 10ന് ഇടുക്കി ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കേരളത്തിലെ പാറക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനംമൂലം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് സമഗ്രമായ ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭയില്‍ സമര്‍പ്പിക്കുന്നതിനുള്ള വിവരശേഖരണത്തിനായി സംസ്ഥാനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. ജനുവരി 21ന് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും സമിതി തെളിവെടുപ്പ് നടത്തും.
date
- Log in to post comments