Skip to main content

ലൈഫ് മിഷന്‍ ജില്ലാതല അദാലത്ത്;   സംഘാടക സമിതി രൂപീകരിച്ചു

 

ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിച്ചവരുടെ ജില്ലാതല കുടുംബസംഗമവും അദാലത്തും നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലയിലെ എം.പിമാരും എം.എല്‍.എമാരും രക്ഷാധികാരികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവാണ് സംഘാടക സമിതി ചെയര്‍മാന്‍. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ കണ്‍വീനറാണ്. ഫെബ്രുവരിയില്‍ പുത്തരിക്കണ്ടം മൈതാനത്തു വച്ചാകും സംഗമം. 
(പി.ആര്‍.പി. 50/2020)

date