Skip to main content

ഇന്ത്യ എന്ന റിപ്പബ്ലിക്ക് കലാജാഥ 27 ന് ജില്ലയിലെത്തും

 

ഭരണഘടന സാക്ഷരതയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം അവതരിപ്പിക്കുന്ന ഇന്ത്യ എന്ന റിപ്പബ്ലിക് കലാജാഥയ്ക്ക് ജനുവരി 27 ന് ജില്ലയില്‍ കോട്ടമൈതാനം, വാണിയംകുളം, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് അദ്ധ്യക്ഷനായി. സാക്ഷരതാമിഷന ജില്ലാകോ-ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ്, അസി. കൊ-ഓര്‍ഡിനേറ്റര്‍മാരായ പാര്‍വ്വതി, മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. അന്നേദിവസം രാവിലെ 10 ന് കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍ എം.പി. എം.ബി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് വാണിയംകുളത്തും ആറിന് ഓങ്ങല്ലൂരിലും കലാജാഥ സമാപിക്കും. ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആറ് സ്ത്രീകളും 14 പുരുഷന്‍മാരും അടങ്ങുന്നതാണ് കലാജാഥ ടീമംഗങ്ങള്‍.

date