വിശപ്പു രഹിത കേരളം - സുഭിക്ഷാ പദ്ധതിയ്ക്ക് നാളെ (ജനുവരി 27) തുടക്കം
ഭക്ഷ്യ-പൊതു വിതരണ വകുപ്പിന്‍റെ വിശപ്പു രഹിത കേരളം സുഭിക്ഷാ പദ്ധതിയ്ക്ക് നാളെ(ജനുവരി 27) ജില്ലയില്‍ തുടക്കമാകും. അശരണര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും.
കോട്ടയം നഗരസഭയുടെ നാഗമ്പടം വനിതാ വിശ്രമകേന്ദ്രത്തിലാണ് ഭക്ഷ്യ വിതരണ കേന്ദ്രം പ്രവര്‍ത്തിക്കുക. കേന്ദ്രത്തില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തും. ആദ്യ ഭക്ഷണ കൂപ്പണ്‍ വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍.സോന നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്‍റ് അഡ്വ. വി.എസ് മനു ലാല്‍, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ വി. ജയപ്രകാശ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments