Skip to main content

വൈദ്യതി തടസ്സപ്പെടും.

 

മലാപറമ്പ് 220 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നും പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ സബ്‌സ്റ്റേഷനുകളിലേക്ക് പുതിയ 110 കെ.വി ലൈന്‍ നിര്‍മ്മിക്കുന്ന പണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ സബ്‌സ്റ്റേഷന്‍ പരിധിയിലും രാമപുരത്തും ജനുവരി 30, 31, ഫെബ്രുവരി ഒന്ന്  തീയതികളില്‍  രാവിലെ  എട്ടുമണി മണി മുതല്‍ വൈകിട്ട് ആറുമണി വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കള്‍ അവരുടെ ഉപഭോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

date