Skip to main content

സൈബര്‍ശ്രീ പരിശീലനത്തിന് അപേക്ഷിക്കാം

 

    മണ്ണന്തല അംബേദ്കര്‍ ഭവനിലെ സൈബര്‍ശ്രീ സെന്ററില്‍ വിവിധ കോഴ്സുകളില്‍ സി-ഡിറ്റ് നടത്തുന്ന സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 20 നും 26 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപെന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org  എന്ന വിലാസത്തില്‍ ലഭിക്കും.  അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍ 0471-2380912.
     (പി.ആര്‍.പി. 84/2020)

date