Post Category
നിര്‍മാണോദ്ഘാടനം ഫെബ്രുവരി 25ന്
നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി 6.5 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന മൂന്നാം നിലയുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. സി. ദിവാകരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ 62 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.റ്റി. ജലീല്‍ നിര്‍വ്വഹിക്കും. അടൂര്‍ പ്രകാശ് എം.പി മുഖ്യ അതിഥിയാകും. നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഡി. ലേഖാ വിക്രമന്‍ എന്നിവര്‍ പങ്കെടുക്കും.
(പി.ആര്‍.പി. 132/2020)
date
- Log in to post comments