Skip to main content

കൊറോണ വൈറസ്: ഐസൊലേഷനില്‍ ഒരാള്‍ മാത്രം

ജില്ലയില്‍ കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തില്‍ ഇനി  ഒരാള്‍ മാത്രം. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 41 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം വന്നതില്‍ ആര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇനി രണ്ടു പേരുടെ റിസള്‍ട്ട് എത്താനുണ്ട്.
നിലവില്‍ 166 പേര്‍ ഗൃഹനിരീക്ഷണത്തിലുണ്ട്. ഇന്ന്(ഫെബ്രുവരി 15) ഒന്‍പത് പേര്‍ കൂടി 28 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി പുറത്തുവന്നു. ഇവരുമായി സാധാരണ ഗതിയില്‍ സമ്പര്‍ക്കം പുലര്‍ത്താം. ഇവരുമായി ഇടപഴുകുന്ന ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും അവശ്യംവേണ്ട കൗണ്‍സലിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ പ്രധാന ആശുപത്രികളിലും 16 ആരോഗ്യ ബ്ലോക്കുകളുടെ പരിധിയില്‍ വരുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ കൂടാതെ മറ്റു പൊതു സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും കൈ കഴുകല്‍ ശാസ്ത്രീയ രീതി, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുന്ന വിധം എന്നിവ സംബന്ധിച്ച ബോധവത്കരണ സന്ദേശം പതിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി നിര്‍ദ്ദേശം നല്‍കി.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സേവനം ലഭ്യമാണ്. ഫോണ്‍ - 8589015556. ജാഗ്രതാ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി എം ഒ അറിയിച്ചു.

date