Skip to main content

മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് ഉദ്ഘാടനവും ആദ്യവില്പനയും ഇന്ന് (ഫെബ്രുവരി 18)

കൊല്ലം ബീച്ചിന് സമീപം ആരംഭിക്കുന്ന ഹൈടെക് മത്സ്യ വില്പനശാലയുടെ ഉദ്ഘാടനവും ആദ്യ വില്പനയും എച്ച് പി ടൂറ്റി ഓയില്‍  വാങ്ങുന്ന മത്സ്യത്തൊഴിലാളി ഉപഭോക്താക്കള്‍ക്കുള്ള അരി വിതരണവും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇന്ന് (ഫെബ്രുവരി 18) നിര്‍വഹിക്കും.
കൊല്ലം ബീച്ചിന് സമീപം വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും. മേയര്‍ ഹണി ബഞ്ചമിന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളാകും. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ ലോറന്‍സ് ഹരോള്‍ഡ്, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം എ സത്താര്‍, പി ജെ രാജേന്ദ്രന്‍, ചിന്ത എല്‍ സജിത്ത്, വി എസ് പ്രിയദര്‍ശന്‍, ഷീബ ആന്റണി, ടി ആര്‍ സന്തോഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ വിനീത വിന്‍സന്റ്, ശാന്തിനി സുദേവന്‍, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജി രാജദാസ്, സബീന സ്റ്റാന്‍ലി, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ എച്ച് ബേസില്‍ ലാല്‍, ബിജു ലൂക്കോസ്, രാജീവന്‍, നെയ്ത്തില്‍ വിന്‍സന്റ്, പി ജയപ്രകാശ്, ഡി ജസ്റ്റിന്‍, എം സാനോ, എഡ്ഗര്‍ സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് ഡി കാട്ടില്‍, ഫ്രാന്‍സിസ് ദുരൈ രാജ്, ക്ലീറ്റസ്  സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ ജോസഫ്, ജി റുഡോള്‍ഫ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ എം മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

date