നാടന്‍കലകളുടെ ഉത്സവത്തിന് നാളെ തിരിതെളിയും
* 14 ജില്ലകളിലായി നൂറില്‍പ്പരം കലാരൂപങ്ങള്‍ * 5000 കലാകാര•ാര്‍ അണിനിരക്കും കേരളത്തിന്റെ പാരമ്പര്യ-അനുഷ്ഠാന-നാടോടി കലാരൂപങ്ങളുടെ പൗരാണിക കലാസംസ്കാരം തനിമചോരാതെ പകര്ന്നുനല്കാന് ലക്ഷ്യമിട്ട് വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020-ന് നാളെ തുടക്കമാകും. ആചാരനുഷ്ഠാനങ്ങളും സംസ്കാരവും പൈതൃകവുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്റെ തനത് കലകളുടെ മാസ്മരിക വിരുന്നാണ് ഫെബ്രുവരി 22 മുതല്‍ 28 വരെ ഏവരെയും കാത്തിരിക്കുന്നത്. 14 ജില്ലകളില്‍ നിന്നായി നൂറില്‍പ്പരം കലാരൂപങ്ങളും 350-ല്‍പരം കലാപ്രകടനങ്ങളും ഉത്സവത്തിന്റെ 12-ാം പതിപ്പിന് മാറ്റുകൂട്ടും. അയ്യായിരത്തിലധികം കലാകാര•ാര്‍ വേദിയെ സമ്പന്നമാക്കും. ജില്ലയില്‍ മടവൂര്‍പാറ, മ്യൂസിയം ബാന്റ് സ്റ്റാന്റ് എന്നീ രണ്ടു വേദകളിലാണ് പരിപാടികള്‍ അരങ്ങേറുക. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 28 വേദികളില്‍ ഉത്സവം അരങ്ങേറും. ഉത്സവം 2020-ന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഫെബ്രുവരി 22) വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം മടവൂര്‍പാറയില്‍ സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത നടനും നാടന്‍കലകളുടെ പ്രയോക്താവുമായ നെടുമുടി വേണു മുഖ്യാതിഥിയായിരിക്കും. ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ സംബന്ധിക്കും. ഉദ്ഘാടനത്തിനു ശേഷം മാതൃകം പെണ്മയുടെ രംഗകലോത്സവം എന്ന പേരില്‍ ആദിമകാലം മുതല്‍ സ്ത്രീകള്‍ മാത്രം അവതരിപ്പിച്ചു വരുന്ന കലാരൂപങ്ങളുടെ അവതരണം അരങ്ങേറും. (പി.ആര്.പി. 148/2020)
- Log in to post comments