Post Category
ശിലാസ്ഥാപനം
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ പുതിയ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.ജോയി എംഎല്‍എയും നിര്‍വഹിച്ചു. മൂതല നിവാസികള്‍ പഞ്ചായത്തിനായി വാങ്ങിനല്‍കിയ 21 സെന്റ് സ്ഥലത്താണ് ആയുര്‍വേദ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിട നിര്‍മാണത്തിനായി പഞ്ചായത്ത് 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. നിലവില്‍ വാടക കെട്ടിടത്തിലാണ് ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്. 15 ലക്ഷം ചെലവിലാണ് ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി, വൈസ് പ്രസിഡന്റ് എം. ഹസീന, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 141/2020)
date
- Log in to post comments