ജില്ലയിലെ ആദ്യ ഭൗമവിവര പഞ്ചായത്തായി കടയ്ക്കല്‍
ഭൗമവിവര പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത്. ജിയോ മാപ്പിങ്ങിലൂടെ പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെയും മറ്റ് വിവരങ്ങളുടെയും വിശദമായ ശേഖരണം നടത്തി സൂക്ഷിക്കുന്ന സംവിധാനമാണിത്.
ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങളുടെ വിവരങ്ങള്‍, കൃഷി, ജലസേചനം, തെരുവുവിളക്കുകള്‍ തുടങ്ങി സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്നതാണ് ഭൗമവിവര പഞ്ചായത്ത് പോര്‍ട്ടല്‍. വ്യക്തിഗത വിവരങ്ങളും വിരല്‍തുമ്പില്‍ അറിയാമെന്ന പ്രത്യേകതയുമുണ്ട്.
ആവശ്യമായ വിവരങ്ങള്‍ കാണുന്നതിനും അധികവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും തിരുത്തലുകള്‍ വരുത്തുവാനും കഴിയുന്ന തരത്തിലാണ് ഡേറ്റാബേസ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
വ്യക്തിഗത വിവരങ്ങള്‍, പഞ്ചായത്തിന്റെ മറ്റ് ആസ്തികള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു പറഞ്ഞു.
- Log in to post comments