Post Category
അണ്ടര്വാല്യൂവേഷന് അദാലത്ത് 25 ന്
ജില്ലയില്‍ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ആധാരം വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അതത് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഫെബ്രുവരി 25 ന് അദാലത്ത് നടത്തും. കേസുകളില്‍ 2017 മാര്‍ച്ച് 31 വരെ റിപ്പോര്‍ട്ട് ചെയ്തവയ്ക്ക് സര്‍ക്കാരിന്റെ ഒരു കോമ്പൗണ്ടിംഗ് പദ്ധതി നിലവില്‍ പ്രബാല്യത്തിലുള്ളതാണ്. കേസുമായി ബന്ധപ്പെട്ടവര്‍ അദാലത്ത് ദിവസം ആധാരം രജിസ്റ്റര്‍ ചെയ്ത സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായി അടയ്ക്കേണ്ട കുറവ് മുദ്രവിലയുടെ 30 ശതമാനം മാത്രം ഒടുക്കി പദ്ധതി പ്രയോജനം ഉപയോഗപ്പെടുത്തി ആര് ആര് നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ജില്ലാ രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.
date
- Log in to post comments