Skip to main content

ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 26 ന്

കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 26 ന് രാവിലെ 10 മുതല്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടക്കും. യോഗ്യത: ഡിപ്ലോമ/ബി എസ് സി/എം എസ് സി/ബി ടെക്/എം സി എ (ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി). ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങള്‍                e-health.kerala.gov.in   വെബ്‌സൈറ്റിലും 9495998964 നമ്പരിലും ലഭിക്കും.

date