Skip to main content

വെള്ളക്കര കുടിശ്ശിക അദാലത്ത് മാര്‍ച്ച് ഏഴിന്

ജില്ലയില്‍ വെള്ളക്കര കുടിശ്ശിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് മാര്‍ച്ച് എഴിന് രാവിലെ എട്ടു മുതല്‍ സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ റവന്യൂ അദാലത്ത് സംഘടിപ്പിക്കും. പരാതികള്‍ ഫെബ്രുവരി 25 വരെ ബന്ധപ്പെട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുമ്പാകെ സമര്‍പ്പിച്ച് അദാലത്ത് ദിവസം നേരിട്ട് ഹാജരായി പരിഹാരം തേടണമെന്ന് ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

date