Skip to main content

ആശ വര്‍ക്കര്‍; അപേക്ഷിക്കാം

നിലമേല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ആശ വര്‍ക്കറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് അതേ വാര്‍ഡില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത  എട്ടാം ക്ലാസ്. അപേക്ഷ ഫെബ്രുവരി 29 ന് വൈകുന്നേരം നാലിനകം നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2433990 നമ്പരില്‍ ലഭിക്കും.

date