ജില്ലാ സീനിയര്‍ കബഡി സെലക്ഷന്‍ ട്രയല്‍സ് നാളെ (ഫെബ്രുവരി 24)
മാര്‍ച്ച് മൂന്നു മുതല്‍ ഏഴു വരെ ജയ്പൂരില്‍ നടക്കുന്ന സീനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ടീമിന്റെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 25 ന് തിരുവനന്തപുരം ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സീനിയര്‍ കബഡി സെലക്ഷന്‍ ട്രയല്‍സ് (ആണ്‍/പെണ്‍ വിഭാഗം) ഫെബ്രുവരി 24 ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികളുടെ പരമാവധി ശരീരഭാരം 85 കിലോഗ്രാമും പെണ്‍കുട്ടികളുടേത് 75 കിലോഗ്രാമുമാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ ആധാര്‍ കാര്‍ഡ്(അസലും പകര്‍പ്പും), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ എട്ടിനകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ 0474-2746720 നമ്പരില്‍ ലഭിക്കും.
- Log in to post comments