Skip to main content

വൃക്ക രോഗികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനം കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വൃക്ക രോഗികളുടെ ഡോറ്റാബാങ്ക് തയ്യാറാക്കുന്നു. വൃക്ക രോഗികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, വൃക്കദാനം ചെയ്തവര്‍, വൃക്ക സ്വീകരിച്ചവര്‍ തുടങ്ങിയവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, രോഗ വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ അറിയിക്കണം. ഫോണിലൂടെയും ഇ-മെയിലിലും നല്‍കാം. ഫോണ്‍: 0474-2795198, ഇ-മെയില്‍- dpklam@gmail.com.

date