Skip to main content

എ ബി സി പദ്ധതി ചര്‍ച്ചയും സംവാദവും ഉദ്ഘാടനം ഫെബ്രുവരി 25 ന്

മൃഗസംരക്ഷണ വകുപ്പ്, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, വിവിധ ഏജന്‍സികള്‍ തുടങ്ങിയവ സംയുക്തമായി നടത്തുന്ന എ ബി സി (തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി) പദ്ധതി ചര്‍ച്ചയും സംവാദവും മേയര്‍ ഹണി ബഞ്ചമിന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 25 ന് രാവിലെ 10.30 ന് ബീച്ച് റോഡിലുള്ള ഫേണ്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഐ വി എ കേരളം പ്രസിഡന്റ് ഡോ കെ കെ തോമസ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി മുഖ്യപ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തും.
ഐ വി എ ജില്ലാ സെക്രട്ടറി ഡോ എസ് ഷാജി റഹ്മാന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം നാഗേഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡോളിമോള്‍ പി ജോര്‍ജ്ജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുല്‍ വാഹിദ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ ജി സന്തോഷ്, ഡോ ഡി ഷൈന്‍കുമാര്‍,  ഡോ ജാസ്മി ജമാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date