സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 23)
കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 23) കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിന് ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും. കെ സോമപ്രസാദ് എം പി, ഹണി ബഞ്ചമിന്, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, കായിക യുവജനകാര്യാലയം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി അനന്തകൃഷ്ണന്, കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബി അജിത്കുമാര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം രഞ്ജു സുരേഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ കെ രാമഭദ്രന്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എല്‍ അനില്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണന്, പി എസ് ജയലക്ഷ്മി, ഡോ എ ഷെര്‍ഷ, എസ് ഗോപകുമാര്‍, എസ് പ്രദീപ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ എസ് അമല്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments